27 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

27 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്​ഥിരീകരിച്ച 27 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ തലശ്ശേരി (അഞ്ച്​, ആറ്​, 23), ധര്‍മടം (18), മുഴപ്പിലങ്ങാട് (10, 15), നടുവില്‍ (14), കണ്ണൂര്‍ കോര്‍പറേഷന്‍ (10, 26, 37), ചെറുകുന്ന് (ഏഴ്​), മട്ടന്നൂര്‍ (20, 30), ഏഴോം (മൂന്ന്​), മാട്ടൂല്‍ (എട്ട്​), തില്ലങ്കേരി (രണ്ട്​, 19), കുറുമാത്തൂര്‍ (13), പേരാവൂര്‍ (13), മയ്യില്‍ (ഏഴ്​), കൂടാളി (അഞ്ച്​), പരിയാരം (മൂന്ന്​), കല്യാശ്ശേരി (16), പയ്യന്നൂര്‍ (നാല്​) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കതിരൂര്‍ (15), മട്ടന്നൂര്‍ (35), ആലക്കോട് (13) എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണുകളാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.