267 പേര്‍ക്ക് കൂടി കോവിഡ്

111 രോഗമുക്തി കണ്ണൂർ: ജില്ലയില്‍ ഞായറാഴ്ച 267 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 250 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. നാലുപേർ ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയവരും നാലുപേർ വിദേശങ്ങളില്‍നിന്നെത്തിയവരും ഒമ്പതു പേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് പോസിറ്റിവ് കേസുകള്‍ 35591 ആയി. ഇവരില്‍ 111 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 32074 ആയി. 175 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 2860 പേര്‍ ചികിത്സയിലാണ്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22,658 പേരാണ്. ഇതില്‍ 22,128 പേര്‍ വീടുകളിലും 530 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 3,38,950 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 3,38,525 എണ്ണത്തി​ൻെറ ഫലം വന്നു. 425 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.