251 പേര്‍ക്ക്​ കോവിഡ്; 301 രോഗമുക്​തി

251 പേര്‍ക്ക്​ കോവിഡ്; 301 രോഗമുക്​തി236 പേര്‍ക്ക് സമ്പര്‍ക്കബാധകണ്ണൂർ: ജില്ലയില്‍ വെള്ളിയാഴ്ച 251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 236 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും മൂന്നുപേർ വിദേശത്ത് നിന്നെത്തിയവരും അഞ്ചുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. 301 പേർ രോഗമുക്​തരായി ആശുപ​ത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 26618 ആയി. ജില്ലയിൽ 141 പേര്‍ കോവിഡ് മൂലം മരിച്ചു. നിലവിൽ 3187 പേര്‍ ചികിത്സയിലാണ്. 2603 പേര്‍ വീടുകളിലും ബാക്കി 559 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. 16489 പേരാണ് നിരീക്ഷണത്തിലുള്ളത്​. ഇതില്‍ 15833 പേര്‍ വീടുകളിലും 656 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. ജില്ലയില്‍നിന്ന് ഇതുവരെ 273456 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 273020 എണ്ണത്തി​ൻെറ ഫലം വന്നു. 436 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.