250 പേര്‍ക്ക് കോവിഡ്; 230 സമ്പര്‍ക്കം

102 രോഗമുക്തി കണ്ണൂർ: ജില്ലയില്‍ ബുധനാഴ്​ച 250 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 230 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. അഞ്ചുപേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ചുപേർ വിദേശങ്ങളിൽ നിന്നെത്തിയവരും 10 പേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് കേസുകള്‍ 36,130 ആയി. ഇവരില്‍ 102 പേര്‍ ബുധനാഴ്​ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 32,463 ആയി. 180 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 3022 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20,940 പേരാണ്. ഇതില്‍ 20399 പേര്‍ വീടുകളിലും 541 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. ഇതുവരെ 345723 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 345298 എണ്ണത്തി​ൻെറ ഫലം വന്നു. 425 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.