21 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻ​മെൻറ്​ സോണുകൾ

21 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻ​മൻെറ്​ സോണുകൾ കണ്ണൂർ: ജില്ലയില്‍ 21 തദ്ദേശ വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമൻെറ്​​ സോണുകളായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മട്ടന്നൂര്‍ നഗരസഭ 18, 23, പയ്യന്നൂര്‍ നഗരസഭ 4, 18, ഇരിക്കൂര്‍ 2, കണ്ണൂര്‍ കോര്‍പറേഷന്‍ 7, 14, പാട്യം 7, തലശ്ശേരി നഗരസഭ 9, 43, ചിറ്റാരിപ്പറമ്പ്​ 2, കടന്നപ്പള്ളി പാണപ്പുഴ 11, തളിപ്പറമ്പ്​ നഗരസഭ 23, കോട്ടയം മലബാര്‍ 3, ചപ്പാരപ്പടവ് 14, പാപ്പിനിശ്ശേരി 17, ചിറക്കല്‍ 17, 18, പേരാവൂര്‍ 2, കണിച്ചാര്‍ 5 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ആറളം പഞ്ചായത്തിലെ ആറാം വാര്‍ഡ്, രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണാക്കും. നേരത്തേ കണ്ടെയ്​ന്‍മൻെറ്​ സോണില്‍ ഉള്‍പ്പെട്ടിരുന്ന തളിപ്പറമ്പ് നഗരസഭ 21, 28, 34, പട്ടുവം 5, 11, കുറുമാത്തൂര്‍ 7, 8, ആന്തൂര്‍ നഗരസഭ 20, 28, രാമന്തളി 1, 2, 11, 12, ചെങ്ങളായി 2, 18, പായം 18, കീഴല്ലൂര്‍ 3 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.