21 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

21 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്​ത 21 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് (13, 19), ചെറുതാഴം (ഏഴ്​), മയ്യില്‍ (11), കുറുമാത്തൂര്‍ (എട്ട്​), ഉളിക്കല്‍ (10), കണ്ണൂര്‍ കോര്‍പറേഷന്‍ (ഒന്ന്​, നാല്​, 12, 49), കരിവെള്ളൂര്‍ പെരളം (എട്ട്​), മുഴക്കുന്ന് (നാല്​), ആറളം (15), അഴീക്കോട് (12), അഴീക്കോട് (21), ചെങ്ങളായി (രണ്ട്​) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പെരിങ്ങോം വയക്കര (16), കാങ്കോല്‍ ആലപ്പടമ്പ്​ (ഒമ്പത്​), ചൊക്ലി (10), മൊകേരി (ആറ്​), പിണറായി (ഒന്ന്​) എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണുകളാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.