10088ലെത്തി​ ഗവ. മെഡിക്കൽ കോളജിൽ ആർ.ടി.പി.സി.ആർ പരിശോധന

ഏപ്രിൽ 24നാണ് പരിയാരത്ത് വൈറോളജി ലാബ് ആരംഭിച്ചത് പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് പരിശോധനയുടെ ഭാഗമായുള്ള ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ 10000 കവിഞ്ഞു. 10088 ടെസ്​റ്റുകളാണ് ഇതിനോടകം പൂർത്തിയാക്കിയത്. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ കേന്ദ്രങ്ങളിൽ സ്രവപരിശോധന നടത്തണമെന്ന സർക്കാർ തീരുമാനത്തെത്തുടർന്ന് ഏപ്രിൽ 24നാണ് പരിയാരത്ത് വൈറോളജി ലാബ് ആരംഭിച്ചത്. ആദ്യദിനം മുതൽ 24 മണിക്കൂറും പ്രവർത്തിച്ച കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ വൈറോളജി ലാബിൽ നിന്നും ഒരു ദിവസം പരമാവധി 200 പേരുടെവരെ സ്രവപരിശോധനയാണ് നടത്താൻ സാധിക്കുന്നത്. ആശുപത്രിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെയും കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ നിന്നുള്ളവരുടെയും ആർ.ടി.പി.സി.ആർ ടെസ്​റ്റാണ് പരിയാരത്ത് നടത്തുന്നത്. സ്രവപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ചിലർ നേരിട്ടും സമീപിക്കുന്നുണ്ടെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.കെ. സുദീപ് പറഞ്ഞു. രോഗ ലക്ഷണമുള്ളവർക്ക് ആരോഗ്യ വകുപ്പ് നിഷ്‌കർഷിക്കുംവിധമുള്ള പരിശോധനയാണ്​ നടത്തുന്നത്. Py RLab_3 പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന വൈറോളജി ലാബ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.