കെ.എൽ 86 പയ്യന്നൂർ താലൂക്ക് ആർ.ടി ഓഫിസ് ഉദ്ഘാടനം 29ന്

ഡ്രൈവിങ് ടെസ്​റ്റ്​ ഏച്ചിലാംവയലിൽ പയ്യന്നൂർ: പയ്യന്നൂർ താലൂക്കിൽ അനുവദിച്ച സബ് ആർ.ടി ഓഫിസി​ൻെറ (കെ.എൽ -86) ഉദ‌്ഘാടനം 29ന‌് രാവിലെ 11ന് മുഖ്യമന്ത്രി ഓൺലൈനിൽ നിർവഹിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ സി. കൃഷ്ണൻ എം.എൽ.എയും കൺവീനർ കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണനും അറിയിച്ചു. വെള്ളൂർ പോസ്​റ്റ്​ ഒാഫിസിന് സമീപത്തെ എച്ച്.ആർ പ്ലാസ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ഓഫിസ് പ്രവർത്തിക്കുക. ഡ്രൈവിങ് ടെസ്​റ്റിനും മറ്റുമായി രണ്ടു കിലോമീറ്റർ ദൂരത്ത് ചെറുപുഴ റോഡിലുള്ള ഏച്ചിലാംവയലിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഓഫിസ് ആരംഭിക്കുന്നതോടെ ഡ്രൈവിങ് ലൈസൻസ്, പെർമിറ്റ്, ടാക്സ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് പരിശോധന തുടങ്ങി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. കെ.എൽ 86 ആണ് ഇവിടേക്ക്​ അനുവദിച്ച രജിസ്ട്രേഷൻ നമ്പർ. ഓഫിസ് തുറന്നുപ്രവർത്തിക്കുന്നതോടെ കണ്ണൂർ, തളിപ്പറമ്പ് ആർ.ടി ഓഫിസിലെ തിരക്ക് കുറയും. തളിപ്പറമ്പ് സബ് ആർ.ടി ഓഫിസിന് കീഴിലുള്ള കരിവെള്ളൂർ, വെള്ളൂർ, രാമന്തളി, കോറോം, പുളിങ്ങോം, തിരുമേനി, പെരിങ്ങോം, വയക്കര, പെരിന്തട്ട, ആലപ്പടമ്പ, കാങ്കോൽ, പെരളം, വെള്ളോറ, കുറ്റൂർ, എരമം, പയ്യന്നൂർ എന്നീ വില്ലേജുകളും കണ്ണൂർ ആർ.ടി ഓഫിസിന് കീഴിലുള്ള പാണപ്പുഴ, കടന്നപ്പള്ളി, ചെറുതാഴം, കുഞ്ഞിമംഗലം, ഏഴോം, മാടായി എന്നീ വില്ലേജുകളും പയ്യന്നൂർ ആർ.ടി ഓഫിസിന് കീഴിലാവും. 36ഒാളം ഡ്രൈവിങ് സ്കൂളുകളാണ് നിർദിഷ്​ട ഓഫിസി​ൻെറ പരിധിയിൽ വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.