അഴിയൂരിൽ ജനവിധി തേടുന്നത് 83 പേര്‍

മാഹി: അഴിയൂര്‍ പഞ്ചായത്തില്‍ 18 വാര്‍ഡുകളിലായി 83 സ്ഥാനാർഥികള്‍ മത്സരരംഗത്ത്. 41 പേര്‍ പത്രിക പിന്‍വലിച്ചു. മൂന്ന്, നാല്, അഞ്ച്,ഒമ്പത്​, 11 വാര്‍ഡുകളില്‍ ത്രികോണ മത്സരവും രണ്ട്, 10, 17, 18 വാര്‍ഡുകളില്‍ ചതുഷ്കോണ മത്സരവുമാണുണ്ടാവുക. 12,13 വാര്‍ഡുകളിൽ ഏഴുപേർ വീതമാണ് മത്സരത്തിനുള്ളത്. എട്ട്, 14, 15 വാര്‍ഡുകളില്‍ ആറ് വീതവും ഒന്ന്, ആറ്, ഏഴ്, 16 വാര്‍ഡുകളിൽ അഞ്ച് വീതവും സ്ഥാനാർഥികൾ ജനവിധി തേടുന്നു. ഒമ്പതും 12 ഉം വാർഡുകളിൽ മത്സരിക്കുന്ന 22 കാരികളായ ശ്രീനിത്യയും പി.പി. ജസ്നയുമാണ് പ്രായം കുറഞ്ഞ സ്ഥാനാർഥികൾ. കൂടാതെ രണ്ടാം വാര്‍ഡിലെ അക്ഷയ് കൃഷ്ണന്‍ (23), ആറാം വാര്‍ഡിലെ എം.സി.അഷിത (24) എന്നിവരാണ് പ്രായം കുറഞ്ഞ മറ്റ് സ്​ഥാനാർഥികള്‍. വാർഡ് 17ലെ സ്വതന്ത്ര സ്ഥാനാർഥി ആയിഷയാണ്​ (69) കൂടുതല്‍ പ്രായമുള്ള സ്ഥാനാർഥി. സ്ഥാനാർഥികളുടെ യോഗം 27ന് പഞ്ചായത്തിൽ നടക്കും. ഇവിടെ വെച്ച് സ്ഥാനാർഥികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.