തലശ്ശേരിയിൽ ഒമ്പത‌് വാർഡുകളിൽ പോളിങ് 80 ശതമാനം കടന്നു

തല​േശ്ശരി: തലശ്ശേരി നഗരസഭയിൽ ഇത്തവണ 2015ലെ പോളിങ്​ ശതമാനത്തേക്കാളും 2.67 ശതമാനം കുറവ്​ വോട്ടിങ്​​. 2015ൽ 76.07 ശതമായിരുന്നു പോളിങ്​ നടന്നതെങ്കിൽ ഇത്തവണ 73.4 ശതമാനമാണ്​. ഒമ്പത്​ വാർഡുകളിൽ പോളിങ്​ ശതമാനം 80 കടന്നിട്ടുണ്ട്​. 72,807 വോട്ടർമാരിൽ 53,442 പേരാണ് ഇത്തവണ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. സി.പി.എം ശക്തികേന്ദ്രമായ കുട്ടിമാക്കൂൽ (21) വാർഡിലാണ് ഉയർന്ന പോളിങ്- 86.69 ശതമാനം. സൈദാർപള്ളി വാർഡാണ് പോളിങ്ങിൽ ഏറ്റവും പിന്നിലായത് -57.31ശതമാനം. പട്ടികജാതി സംവരണ വാർഡായിരുന്നു ഇത്. പോളിങ്ങിൽ രണ്ടാം സ്ഥാനത്ത് കൊമ്മൽവയൽ വാർഡായിരുന്നു- 84.69 ശതമാനം. മമ്പള്ളിക്കുന്ന് വാർഡിൽ സി.പി.എം സ്ഥാനാർഥി എ. സിന്ധു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാൽ ഇവിടെ വോെട്ടടുപ്പുണ്ടായില്ല. തലശ്ശേരിയിലെ വാർഡുകൾ തിരിച്ചുളള വോട്ടിങ് നില. വാർഡ് നമ്പർ, പേര്, പോളിങ് ശതമാനം ക്രമത്തിൽ: 1. നെട്ടൂർ-76.05, 2. ഇല്ലിക്കുന്ന്-75.46, 3. മണ്ണയാട്-76.09, 4. ബാലത്തിൽ-77.97, 5. കുന്നോത്ത്-77.81, 6. കാവുംഭാഗം-74.35, 7. കൊളശ്ശേരി-73.76, 8. കുയ്യാലി-75.44, 9. കോമത്ത്പാറ-81.49, 10. കുഴിപ്പങ്ങാട്-72.16, 11. കണ്ണോത്ത് പള്ളി- 69.85, 12. ടൗൺഹാൾ-62.74, 13. മോറക്കുന്ന്-72.9, 14. ചിറക്കര-63.41, 15. കുഞ്ഞാംപറമ്പ്-76.75, 16. ചെള്ളക്കര-74.84, 17. മഞ്ഞോടി-70.31, 18. പെരിങ്ങളം-76.78, 19. വയലളം-81.23, 20. ഉൗരാേങ്കാട്ട്-84.3, 21. കുട്ടിമാക്കൂൽ -86.69, 22. ചന്ദ്രോത്ത്-73.66, 23. മൂഴിക്കര-78.44, 24. ഇൗങ്ങയിൽപീടിക-75.56, 25. കോടിയേരി വെസ്​റ്റ് -74.04, 26. കാരാൽതെരു-69.18, 27. മമ്പള്ളിക്കുന്ന്-0, 28. കോടിയേരി-74.7, 29. മീത്തലെ കോടിയേരി-77.44, 30. പാറാൽ-70.96, 31. പൊതുവാേച്ചരി-79.35, 32. മാടപ്പീടിക-80.01, 33. പുന്നോൽ ഇൗസ്​റ്റ് -79.51, 34. പുന്നോൽ- 74.14, 35. കൊമ്മൽവയൽ-84.69, 36. നങ്ങാറത്ത്-75.07, 37. തലായി-81.09, 38. ടെമ്പിൾ-67.6, 39. കല്ലായിത്തെരു-80.25, 40. തിരുവങ്ങാട്-70.91, 41. ഗോപാലപ്പേട്ട -78.76, 42. സൻെറ്പീറ്റേഴ്സ് -70.44. 43. സൈദാർപള്ളി-57.31, 44. വീേവഴ്സ്-72.47, 45. മാരിയമ്മ-73.79, 46. ൈകവട്ടം -76.01, 47. മട്ടാമ്പ്രം -82.32, 48. കായ്യത്ത് -68.7, 49. പാലിശ്ശേരി-65.74, 50. ചേറ്റംകുന്ന്-70.82, 51. കോർട്ട്-67.6, 52. കൊടുവള്ളി-73.19.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.