ആഹ്ലാദ പ്രകടനം: പട്ടുവത്ത് 60 പേർക്കെതിരെ കേസ്

തളിപ്പറമ്പ്: പട്ടുവത്ത് പൊലീസ് നിർദേശം ലംഘിച്ച് പ്രകടനം നടത്തിയതിന് 60 യു.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമാണ് പട്ടുവത്ത് പൊലീസ് നിർദേശം ലംഘിച്ച് പ്രകടനം നടന്നത്. പട്ടുവം ഗ്രാമപഞ്ചായത്തിൽ ഇത്തവണ എൽ.ഡി.എഫി​ൻെറ രണ്ട് സീറ്റുകൾ പിടിച്ചെടുക്കാൻ യു.ഡി.എഫിന് സാധിച്ചിരുന്നു. കഴിഞ്ഞ തവണ മൂന്നു സീറ്റുകൾ മാത്രമുണ്ടായിരുന്ന യു.ഡി.എഫിന് ഇതോടെ സീറ്റുകളുടെ എണ്ണം അഞ്ചായി വർധിപ്പിച്ചു. ഇതേത്തുടർന്നാണ് ഫലം പുറത്തുവന്നശേഷം യു.ഡി.എഫ് നേതൃത്വത്തിൽ പ്രകടനം നടന്നത്. കോവിഡ് നിർദേശം ലംഘിച്ച് പ്രകടനം നടത്തിയതിനും പൊലീസി​ൻെറ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരി അടക്കമുള്ള 60 പേർക്കെതിരെയാണ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.