കോവിഡ്​ നിയന്ത്രണ ലംഘനത്തിന്​​ 528 കേസുകൾ

കോവിഡ്​ നിയന്ത്രണ ലംഘനത്തിന്​​ 528 കേസുകൾപടം –inspection -സെക്​ടര്‍ മജിസ്​ട്രേറ്റ്​​ വി.കെ. ദിലീപി​ൻെറ നേതൃത്വത്തിൽ താഴെചൊവ്വയിൽ നടത്തിയ പരിശോധനവരും ദിനങ്ങളില്‍ പരിശോധനകള്‍ വ്യാപകമാക്കും കണ്ണൂർ: കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി തദ്ദേശ സ്ഥാപന തലത്തില്‍ നിയമിതരായ സെക്​ടര്‍ മജിസ്​ട്രേറ്റുമാര്‍ പരിശോധനകള്‍ വ്യാപകമാക്കി. ഇതേത്തുടര്‍ന്ന് ജില്ലയില്‍ ബുധനാഴ്​ച 528 കേസുകള്‍ ചാര്‍ജ് ചെയ്തു. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ 272ഉം സന്ദര്‍ശക രജിസ്​റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 118ഉം സാമൂഹിക അകലം പാലിക്കാതെ പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ 55ഉം പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംകൂടിയതിന് 29ഉം മാസ്‌ക്കും സാനിറ്റൈസറും ലഭ്യമാക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരെ 25ഉം ഉള്‍പ്പെടെ കേസുകളാണ് ചാര്‍ജ് ചെയ്തത്. റോഡുകളില്‍ തുപ്പല്‍, ക്വാറൻറീന്‍ വ്യവസ്ഥകള്‍ ലംഘിക്കല്‍, നിരോധനാജ്ഞ ലംഘനം, കണ്ടെയ്​ൻ​മൻെറ്​ സോണില്‍ അനുമതിയില്ലാത്ത കടകള്‍ തുറക്കല്‍, കണ്ടെയ്​ൻ​മൻെറ്​ സോണുകളില്‍ പൊതുഗതാഗത വാഹനങ്ങള്‍ ഓടിക്കല്‍ തുടങ്ങിയവക്കാണ് കേസുകള്‍ ചാര്‍ജ് ചെയ്​തത്​. വരും ദിനങ്ങളില്‍ പരിശോധനകള്‍ വ്യാപകമാക്കാനും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സെക്​ടര്‍ മജിസ്​ട്രേറ്റുമാർക്ക്​ കലക്​ടര്‍ നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.