പടിയൂരിൽ നാല് ഓട്ടോ ഡ്രൈവർമാർക്ക് കോവിഡ്; 50 പേർ ക്വാറൻറീനിൽ

ഇരിക്കൂർ: പടിയൂർ ഗ്രാമപഞ്ചായത്തിൽ സമീപകാലത്തായി കോവിഡ് സ്ഥിരീകരിച്ചത്​ നാല് ഓട്ടോറിക്ഷ ഡ്രൈവർമാർക്ക്. കഴിഞ്ഞദിവസം പടിയൂർ സ്വദേശി 35കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ഇയാളുമായി സസർക്കമുണ്ടായിരുന്ന പടിയൂർ പഞ്ചായത്ത് പരിധിയിലെ 50 ലധികം ഓട്ടോറിക്ഷ ഡ്രൈവർമാരോട് ക്വാറൻറീനിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പും പൊലീസും നിർദേശം നൽകി. കഴിഞ്ഞ 17ന് രോഗം സ്ഥിരീകരിച്ച മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറുടെ സെക്കൻഡറി സമ്പർക്കത്തിലുണ്ടായിരുന്ന പുവ്വം സ്വദേശി ആറു വയസ്സുകാരനും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. പടിയൂർ പഞ്ചായത്തിലെ ഓട്ടോറിക്ഷകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ യാത്രചെയ്തവരോടും ഇവരുമായി സമ്പർക്കമുണ്ടായ വ്യാപാരികളടക്കം ഇരുന്നൂറിലധികം ആളുകളോടും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെയെല്ലാം വീടുകൾ ഉൾപ്പെടുന്ന പടിയൂർ വാർഡുകൾ അടച്ചു. പടിയൂർ, പുലിക്കാട് ടൗണുകളും കടകളും അടച്ചിട്ടിരിക്കയാണ്. ഈ മേഖലയിൽ സമ്പർക്ക രോഗികൾ വർധിച്ചതോടെ പഞ്ചായത്തിലെ 5, 6, 7, 9, 10, 11 വാർഡുകൾ പൂർണമായി അടച്ചിട്ടിരിക്കയാണ്. കഴിഞ്ഞദിവസം ഒരു സ്ത്രീകൂടി പടിയൂരിൽനിന്ന് കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ പഞ്ചായത്തിൽനിന്ന് മരിച്ചവരുടെ എണ്ണം മൂന്നായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.