മാഹിയിൽ 34 പേർക്ക് കോവിഡ്

മാഹി: മാഹിയിൽ ഞായറാഴ്​ച 34 പേർ കോവിഡ് പോസിറ്റിവായി. ചെറുകല്ലായി ടി.വി റിലേ സ്​റ്റേഷൻ റോഡിൽ രോഗം സ്​ഥിരീകരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളായ 14 പേർ പോസിറ്റിവായി. പള്ളൂർ സബ് സ്​റ്റേഷനു സമീപം രോഗിയായ ആളുടെ കുടുംബത്തിലെ മൂന്നുപേരും പോസിറ്റിവായി. മാഹി കോടതിക്കു സമീപം ഒരാൾക്കും പോസിറ്റിവായിട്ടുണ്ട്. ഈസ്​റ്റ് പള്ളൂരിൽ ഒരു കട നടത്തിപ്പുകാരൻ, മുക്കുവൻ പറമ്പ് കോളനിയിൽ ഒരാൾ, മണ്ടപ്പറമ്പത്ത് കോളനിയിൽ രണ്ടു വീടുകളിലായി അഞ്ചുപേർ പരിശോധനയിൽ പോസിറ്റിവായി. പന്തക്കൽ ഹസൻ മുക്കിൽ കോവിഡായ ആളുടെ സമ്പർക്കത്തിലുള്ള ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ചാലക്കര മൈദക്കമ്പനി റോഡിലുള്ള പോസിറ്റിവ് ആയ വ്യക്തിയുടെ സമ്പർക്കത്തിലുള്ള രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. ചെമ്പ്ര സൻെറ് തെരേസ സ്​കൂളിനു സമീപം കോവിഡ് പോസിറ്റിവായിട്ടുള്ള ആളുടെ സമ്പർക്കത്തിലുള്ള ഒരാൾക്കും പോസിറ്റിവായി. കനറ ബാങ്കിന് സമീപത്തെ വാർഡ് ഏഴിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. എക്​സൽ പബ്ലിക് സ്​കൂളിൽ കോവിഡ് സ്​ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കത്തിലുള്ള രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. പാറക്കൽ പള്ളിയിലെ മദ്​റസ അധ്യാപകനും കോവിഡ് സ്ഥിരീകരിച്ചു. പാറക്കലിൽ കോവിഡ് രോഗിയായ ആളുടെ സമ്പർക്കത്തിൽപ്പെട്ട ഒരാൾ പോസിറ്റിവായി. മാഹിയിൽ വെള്ളിയാഴ്​ച 256 ടെസ്​റ്റുകൾ നടത്തി. മാഹി ഗവ. ജനറൽ ആശുപത്രിയിൽനിന്ന്​ 17 പേരെ ഡിസ്​ചാർജ് ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.