അഴിയൂരിൽ 33 പേർക്ക് കോവിഡ്

അഴിയൂരിൽ 33 പേർക്ക് കോവിഡ് മാഹി: അഴിയൂരിൽ കഴിഞ്ഞ ദിവസം നടത്തിയ 66 ആർ.ടി.പി.സി.ആർ പരിശോധനയിൽ 33 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു.നിലവിൽ പോസിറ്റിവായ രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർക്കാണ് രോഗം. പോസിറ്റിവായ രണ്ടുപേർ ഒഞ്ചിയം സ്വദേശികളാണ്. കുഞ്ഞിപ്പള്ളിയിലെ ബാർബർ ഷോപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ 'മാസ് കുഞ്ഞിപ്പള്ളി' ബാർബർ ഷോപ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സന്ദർശിച്ചവർ സ്വയം നിരീക്ഷണത്തിൽ പോകണം. ചോമ്പാല സഹകരണ ബാങ്കിലെ ജിവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.