പയ്യന്നൂരിൽ വിതരണം ചെയ്തത് 32 പട്ടയങ്ങൾ

പയ്യന്നൂരിൽ വിതരണം ചെയ്തത് 32 പട്ടയങ്ങൾ പി. വൈ. ആർ പട്ടയം: പയ്യന്നൂരിൽ താലൂക്കുതല പട്ടയമേള ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി പയ്യന്നൂരിൽ വിതരണം ചെയ്തത് 32 പട്ടയങ്ങൾ.164 പട്ടയങ്ങളാണ് താലൂക്കിൽ വിതരണം ചെയ്യേണ്ടത്. കോവിഡ് ചട്ടങ്ങൾ പാലിക്കേണ്ടതിനാലാണ് 32 ആയി കുറച്ചത്. പയ്യന്നൂർ താലൂക്കുതല വിതരണം ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഓൺലൈനായി പങ്കെടുത്തു. എം. വിജിൻ എം.എൽ.എ, ജില്ല കലക്‌ടർ എസ്​. ചന്ദ്രശേഖരൻ എന്നിവർ മുഖ്യാതിഥികളായി. ലക്ഷംവീട് പദ്ധതിയിൽ കുഞ്ഞിമംഗലം പഞ്ചായത്തിലെ ഏഴും മിച്ചഭൂമിയിൽ വെള്ളോറ -മൂന്ന്, ആലപ്പടമ്പ്​ -ഒന്ന്, പാണപ്പുഴ -അഞ്ചും ലാൻഡ്​ ട്രൈബ്യൂണലിൽ ആകെ 148ൽ 16ഉം പട്ടയങ്ങൾ വിതരണം ചെയ്‌തു. ബാക്കിയുള്ളവ പിന്നീട് വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.