ത്യാഗരാജ സംഗീതാരാധന 25ന്

ചക്കരക്കല്ല്: മക്രേരി അമ്പലത്തിൽ ദക്ഷിണാമൂർത്തി സ്മൃതിലയ ത്യാഗരാജ അഖണ്ഡ സംഗീതാരാധന യജ്ഞം 25 മുതൽ 27 വരെ നടക്കും. 25ന് രാവിലെ എട്ടിന് ആഞ്ജനേയ ലക്ഷാർച്ചന നടക്കും. 26ന് രാവിലെ എട്ടിന് തുടങ്ങുന്ന അഖണ്ഡ സംഗീതാരാധന യജ്ഞം 27ന് രാവിലെ എട്ടിന് സമാപിക്കും. കോവിഡ് പശ്ചാത്തലത്തിൽ പ്രസാദ വിതരണം, പ്രസാദ സദ്യ, മറ്റ് ആഘോഷങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ ഉണ്ടാകില്ലെന്ന് ചെയർമാൻ കെ. രവീന്ദ്രൻ, കൺവീനർ എൻ.വി. ഹേമന്ത് കുമാർ, രക്ഷാധികാരി പരമേശ്വര പൊതുവാൾ, ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ അജിത്ത് പറമ്പത്ത് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.