ബാങ്ക് ദേശസാത്​കരണം: വെബിനാർ 24ന്

ബാങ്ക് ദേശസാത്​കരണം: വെബിനാർ 24ന്​കണ്ണൂർ: പൊതുമേഖല ബാങ്ക് സ്വകാര്യവത്​കരിക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്​സ് ആൻഡ്​ റിട്ടയറീസ് കോൺഫഡറേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ബാങ്ക് ദേശസാത്​കരണത്തി​ൻെറ അമ്പത്തിരണ്ടാം വാർഷികം പ്രമാണിച്ച് 24ന് വൈകീട്ട് അഞ്ചിന്​ കണ്ണൂർ, കാസർകോട് ജില്ലകളുടെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിക്കും. മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സെക്രട്ടറി പി.വി. പവിത്രൻ, വി.സി. സുരേഷ് ബാബു, പി.വി. കുഞ്ഞിക്കണ്ണൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.