ദേശീയ പണിമുടക്ക്: 210 കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ

ദേശീയ പണിമുടക്ക്: 210 കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ കണ്ണൂർ: കേന്ദ്ര സർക്കാറി​ൻെറ തൊഴിലാളി ദ്രോഹ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നവംബർ 26നു നടക്കുന്ന ദേശീയ പണിമുടക്കി​ൻെറ ഭാഗമായി തൊഴിലാളികൾ വ്യവസായ സ്ഥാപനങ്ങൾക്ക് മുന്നിലും പൊതുകേന്ദ്രങ്ങളിലും തൊഴിൽ കേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. ജില്ലയിൽ 210 കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്.കണ്ണൂർ കെ.എസ്.ആർ.ടി.സി പരിസരത്ത് പി. രാജീവൻ ഉദ്ഘാടനം ചെയ്തു. പൊടിക്കുണ്ടിൽ കാടൻ ബാലകൃഷ്ണനും അഴീക്കോട് മൂന്നുനിരത്തിൽ സി.ഐ.ടി.യു ജില്ല ട്രഷറർ അരക്കൻ ബാലനും കണ്ണൂർ ആശുപത്രി ബസ്​റ്റാൻഡിൽ കെ. ജയരാജനും ഉദ്ഘാടനം ചെയ്തു. കേളകത്ത്​ സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു.പയ്യന്നൂർ പഴയ ബസ്​സ്​റ്റാൻഡിൽ പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി പുതിയ ബസ്​സ്​റ്റാൻഡിൽ എസ്​.ടി. ജെയ്​സൺ ഉദ്ഘാടനം ചെയ്തു. പഴയ ബസ്​സ്​റ്റാൻഡിൽ വാഴയിൽ ശശി ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പിൽ ടി. ശശി ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.