റബർ വിലസ്ഥിരത ഫണ്ട് 200 രൂപയാക്കണം

റബർ വിലസ്ഥിരത ഫണ്ട് 200 രൂപയാക്കണം കേളകം: റബർ ബോർഡ് തലശ്ശേരി റീജ്യനിലെ റബർ ഉൽപാദക സംഘങ്ങളുടെ (ആർ.പി.എസ്) നേതൃത്വത്തിൽ റബർ വിലസ്ഥിരത ഫണ്ട് നൽകണമെന്നാവശ്യപ്പെട്ട് വെബിനാർ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഏഴുമാസമായി വിലസ്ഥിരത ഫണ്ട് ലഭിക്കുന്നില്ല. വിലസ്ഥിരത ഫണ്ടിനായി അപേക്ഷിക്കേണ്ട വെബ്സൈറ്റ് നാലുമാസമായി പ്രവർത്തിക്കുന്നുമില്ല. ഇത് കർഷകർക്ക് തിരിച്ചടിയാണ്. ആർ.പി.എസുകൾ വഴിയാണ് കർഷകർ അപേക്ഷ നൽകുന്നത്. മാസങ്ങൾ പിന്നിട്ടിട്ടും വെബ്സൈറ്റ് തകരാർ പരിഹരിക്കാത്തതിനാൽ കർഷകരുടെ അപേക്ഷകൾ സംഘങ്ങളിൽ കെട്ടിക്കിടക്കുകയാണ്. ഉടൻ സെർവർ തകരാർ പരിഹരിക്കണം. നൽകിയ ബില്ലുകളുടെ തുക മാസങ്ങളായി കിട്ടിയിട്ടുമില്ല. 150 രൂപ എന്നത് 200 ആയി താങ്ങുവില ഉയർത്തണം തുടങ്ങിയ ആവശ്യങ്ങൾ വെബിനാറിൽ ഉന്നയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വെബിനാർ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊട്ടിയൂർ ആർ.പി.എസ്‌ പ്രസിഡൻറ്​ ജോസഫ് നമ്പുടാകം അധ്യക്ഷത വഹിക്കും. കൊട്ടിയൂർ ആർ.പി.എസ്‌ പ്രസിഡൻറ് ജോസഫ് നമ്പുടാകം, ചുങ്കക്കുന്ന് ആർ.പി.എസ് പ്രസിഡൻറ് ജോസുകുട്ടി ചാത്തമല, ഓടന്താേട് ആർ.പി.എസ് പ്രസിഡൻറ് ജോസഫ് കോക്കാട്ട്, കണിച്ചാർ ആർ.പി.എസ് പ്രസിഡൻറ് എൻ.പി. ശിവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.