പയ്യന്നൂരിൽ 20 റോഡുകൾ നവീകരിക്കും

റോഡുകൾക്ക് 10 ലക്ഷം വീതം രണ്ടു കോടിയുടെ ഭരണാനുമതി പയ്യന്നൂർ: കഴിഞ്ഞ കാലവർഷത്തിൽ തകർന്ന പയ്യന്നൂർ മണ്ഡലത്തിലെ 20 റോഡുകൾ നവീകരിക്കുന്നതിന് ഭരണാനുമതിയായി. 20 റോഡുകൾക്ക് 10 ലക്ഷം രൂപ വീതം രണ്ടു കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ കരിങ്കുഴി-ഊഴികവയൽ റോഡ്, കാങ്കോൽ സബ്​സ്​റ്റേഷൻ റോഡ്, വടവന്തൂർ വായിക്കാട് റോഡ്, പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ സ്വാമിമഠം മണിയറ റോഡ്, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ പെരിങ്ങോം കരക്കാട് റോഡ്, വയക്കര വാച്ചാൽ കൊരമ്പക്കല്ല് കോളനി റോഡ്, തവിടിശ്ശേരികാവ് വട്ടപ്പൊയിൽ റോഡ്, ചൂരൽ തവിടിശ്ശേരി രാമപുരം റോഡ്, കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ കൊഴുമ്മൽ എൽ.പി സ്കൂൾ മാലാപ്പ് ശ്മശാനം റോഡ്, എം.എൽ.എ റോഡ്, നാറോത്ത് അമ്പലം കോട്ടക്കുന്ന് റോഡ്, നാഷനൽ ഹൈവേ മയ്യിൽ വളപ്പ് റോഡ്, മൂകാംബിക ചെറുമൂല റോഡ്, ചെറുപുഴ ഗ്രാമപഞ്ചായത്തിലെ പ്രാപ്പോയിൽ കൊളത്തുവായ് റോഡ്, പാറോത്തുംനീർ മൂന്നാം പിലാവ് ഭൂതാനം റോഡ്, ജോസ്ഗിരി താബോർ റോഡ്, എടവരമ്പ് -കൂമ്പൻകുന്ന് താബോർ റോഡ്, എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ മാതമംഗലം ടൗൺ എൻ.എസ്.എസ് റോഡ്, കുറ്റൂർ സ്കൂൾ രാമൻകല്ല് റോഡ്, പെരുമ്പടവ് കരിപ്പാൽ കോലാർതൊട്ടി റോഡ്, പുനിയംകോട് റോഡ് എന്നീ റോഡുകൾക്കാണ് തുക പാസായി ഭരണാനുമതി ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.