നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടികണ്ണൂർ: കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 144ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ ജില്ലയില്‍ നവംബര്‍ 15 അര്‍ധ രാത്രി വരെ നീട്ടി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് ഉത്തരവിട്ടു​. ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയും കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയും ചെയ്യുമെന്ന വിലയിരുത്തലി​ൻെറ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി. ഇതുപ്രകാരം കണ്ടെയ്​ന്‍മൻെറ്​ സോണ്‍ പ്രദേശങ്ങളില്‍ നിലവിലുള്ള ശക്തമായ നിയന്ത്രണങ്ങള്‍ തുടരുന്നതിനൊപ്പം അവക്ക്​ പുറത്തും നടപടികള്‍ കര്‍ക്കശമാക്കും. പൊതുസ്ഥലങ്ങളില്‍ അഞ്ചിലേറെ പേര്‍ ഒരുമിച്ചു കൂടുന്നതിനുള്ള വിലക്ക് തുടരും. കലാ-സാംസ്‌കാരിക പരിപാടികള്‍, ടര്‍ഫ് കോര്‍ട്ടില്‍ ഉള്‍പ്പെടെയുള്ള കളികള്‍ എന്നിവക്കും വിലക്കുണ്ട്. ഉദ്ഘാടന പരിപാടികള്‍, ആരാധന ചടങ്ങുകള്‍, രാഷ്​ട്രീയ, സാമൂഹിക, അക്കാദമിക, സാംസ്‌കാരിക കെട്ടിടങ്ങള്‍ക്കകത്ത് നടക്കുന്ന ഒത്തുചേരലുകളില്‍ പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ. വിവാഹചടങ്ങുകള്‍ക്ക് ആകെ 50 പേര്‍ക്ക് മാത്രം പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കാണ് അനുമതി.പൊതുഗതാഗത സംവിധാനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓഫിസുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും മാസ്‌ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.ഒക്ടോബര്‍ രണ്ടിനുമുമ്പ് പ്രഖ്യാപിച്ച പരീക്ഷകള്‍ പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ച് നടത്താം. അതേസമയം, ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത പരീക്ഷകള്‍ക്ക് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ബാങ്കുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കാം. ബാങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവക്കുമുന്നില്‍ അഞ്ചില്‍ കൂടുതല്‍പേര്‍ കൂടിനില്‍ക്കരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ജനങ്ങള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാവൂവെന്നും ഉത്തരവില്‍ വ്യക്തമാക്കി. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കലക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.