മട്ടന്നൂര്‍ നഗരസഭയില്‍ ഈ മാസം 147 പേര്‍ക്ക് കോവിഡ്

മട്ടന്നൂര്‍ നഗരസഭയില്‍ ഈ മാസം 147 പേര്‍ക്ക് കോവിഡ്മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ ഈ മാസം ഇതുവരെ 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞമാസം 195 പേര്‍ക്കായിരുന്നു രോഗം. സെപ്റ്റംബര്‍ 30 നായിരുന്നു മട്ടന്നൂരില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അന്ന് 30 പേര്‍ക്കായിരുന്നു രോഗം. ഒക്‌ടോബര്‍ ഒന്നിന് 25 പേര്‍ക്കും ആറിന് 22 പേര്‍ക്കും ഏഴിന് 25 പേര്‍ക്കും 11ന് 20 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച എസ്.ബി.ഐയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബാങ്ക് താൽക്കാലികമായി അടച്ചു.കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ അറിയിച്ചു.വ്യാപാരികള്‍ ജാഗ്രതൈ; സെക്ടര്‍ മജിസ്‌ട്രേറ്റ്​​ ടീം പരിശോധന കര്‍ശനമാക്കിമട്ടന്നൂര്‍: മട്ടന്നൂരിൽ സെക്ടര്‍ മജിസ്‌ട്രേറ്റ്​​ ടീം പരിശോധന കര്‍ശനമാക്കി. കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും വ്യാപാരികളും മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ല കലക്ടറുടെ നിര്‍ദേശ പ്രകാരമുള്ള ടീം പരിശോധന തുടരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം, പൊലീസ്, ​െഗസറ്റഡ് ഓഫിസര്‍ എന്നിവരടങ്ങുന്ന രണ്ട് ടീമുകളാണ് പരിശോധനക്ക് എത്തുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ഒക്‌ടോബര്‍ 31 വരെയാണ് നിലവില്‍ പരിശോധന തീരുമാനിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.