മാഹിയിൽ 14 പേർക്ക് കോവിഡ്

മാഹി: ചൊവ്വാഴ്ച മാഹിയിൽ 14 പേർക്കുകൂടി കോവിഡ് സ്​ഥിരീകരിച്ചു. 14 പേരും മാഹിയിൽ ഇൗയിടെ രോഗം ബാധിച്ചവരുടെ സമ്പർക്കത്തിലുണ്ടായിരുന്നവരാണ്. മാഹിയിൽ 123 കോവിഡ് പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ കഴിഞ്ഞദിവസം സാമ്പിളെടുത്ത 39 ആർ.ടി പി.സി.ആർ ടെസ്​റ്റും ചൊവ്വാഴ്ചയെടുത്ത 84 ആൻറിജൻ ടെസ്​റ്റും ഉൾപ്പെടും. കോവിഡ് സ്ഥിരീകരിച്ച അഞ്ച്​ വ്യക്തികളും ചാലക്കര ആറാം വാർഡിൽ ഒരേ വീട്ടിലെ താമസക്കാരാണ്. വാർഡ് 11ൽ പള്ളൂർ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂളിന് സമീപത്തെ പോസിറ്റിവായ നാലുപേരും ഒരേവീട്ടിലെ അംഗങ്ങളാണ്. ഇവരെല്ലാവരും നിലവിൽ ക്വാറൻറീനിലുള്ളവരാണ്. പള്ളൂർ സി.എച്ച്.സി സ്​റ്റാഫ് ക്വാർട്ടേഴ്സിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം മാഹിയിൽ കഴിഞ്ഞ ദിവസം പോസിറ്റിവായ ചുമട്ടു തൊഴിലാളികളുടെ പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്. മാഹി പൂഴിത്തലയിൽ മൂന്നുപേരാണ് കോവിഡ് ബാധിതരായത്. ഇവർ മാഹിയിൽ കഴിഞ്ഞ ദിവസം രോഗം ബാധിച്ച ചുമട്ടുതൊഴിലാളികളുടെ പ്രാഥമിക സമ്പർക്കത്തിൽപെട്ടവരാണ്. ഇതര സംസ്ഥാനത്തുനിന്ന് മടങ്ങിവന്ന വിദ്യാർഥി മാഹി മുണ്ടോക്ക് ഗവ. സർവൻറ്​സ്​ ക്വാർട്ടേഴ്സിൽ പോസിറ്റിവായി. തലശ്ശേരി മത്സ്യ മാർക്കറ്റിലെ തൊഴിലാളികൾക്ക് നടത്തിയ കോവിഡ് പരിശോധനയിൽ, ചെറുകല്ലായി സ്വദേശിക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്​. കോവിഡ് രോഗികളെ മാഹി സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസിറ്റിവ് ആയിരുന്ന ആറുപേരെ പരിശോധനയിൽ നെഗറ്റിവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.