ദുരിതാശ്വാസ നിധി: ഡി.വൈ.എഫ്​.ഐ 14 ലക്ഷം രൂപ കൈമാറി

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഡി.വൈ.എഫ്.ഐ സംസ്ഥാനവ്യാപകമായി നടത്തിയ റീസൈക്കിള്‍ കേരള പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പിരിച്ചെടുത്ത 14,09,999 രൂപ ജില്ല കമ്മിറ്റിയെ ഏൽപിച്ചു. ജില്ല സെക്രട്ടറി സി.ജെ. സജിത്ത്, പ്രസിഡൻറ്​ പി.കെ. നിഷാന്ത് എന്നിവര്‍ തുക ഏറ്റുവാങ്ങി. ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിച്ചും വിവിധ സന്നദ്ധപ്രവർത്തനങ്ങൾ നടത്തിയുമാണ് തുക കണ്ടെത്തിയത്. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്മോഹൻ, രതീഷ് നെല്ലിക്കാട്ട്, വിപിൻ കാറ്റാടി, വി. ഗിനീഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.