തലക്കാവേരി മണ്ണിടിച്ചിൽ 11ാം ദിവസം ഒരുമൃതദേഹം കണ്ടെത്തി

വീരാജ്​പേട്ട: ബാഗമണ്ഡലക്കടുത്ത തലക്കാവേരിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അഞ്ചു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തലക്കാവേരി ക്ഷേത്രത്തിലെ അസി. പൂജാരിയായ മംഗളൂരു ബി.സി റോഡ്​ സ്വദേശി രവികിരണി​ൻെറ (25) മ​ൃതദേഹമാണ്​ ലഭിച്ചത്​. തിരച്ചിലി​ൻെറ 11ാം ദിവസമായ കഴിഞ്ഞ ദിവസം സംഭവ സ്​ഥലത്തി​ൻെറ ഏകദേശം ഒരു കിലോ മീറ്റർ താഴ്​ചയിലാണ്​ മൃതദേഹം കണ്ടെത്തിയത്​. ഇതോടെ മൂന്ന്​ പേരുടെ മൃതദേഹമാണ്​ കണ്ടെത്തിയത്​. ആഗസ്​റ്റ്​ നാലിനുണ്ടായ ദുരന്തത്തിൽപെട്ട ക്ഷേത്രത്തിലെ പ്രധാനപൂജാരി ടി.എസ്​. നാരായണ ആചാർ, അദ്ദേഹത്തി​ൻെറ ജ്യേഷ്​ഠ സഹോദരൻ ആനന്ദതീർഥ എന്നിവരുടെ മൃതദേഹങ്ങൾ നേരത്തേ കണ്ടെത്തിയിരുന്നു. നാരായണാചാരുടെ ഭാര്യ ശാന്തുടെയും മറ്റൊരു അസി. പൂജാരി ശ്രീനിവാസയുടെയും മൃതദേഹങ്ങൾക്കു വേണ്ടിയു​ള്ള ​തിരച്ചിൽ തുടരുകയാണ്​. മരിച്ച രവികിരൺ ബണ്ട്വാൾ താലൂക്കിലെ കനപ്പാടി രാമകൃഷ്​ണറാവു- രേണുക ദമ്പതികളുടെ മകനാണ്​. മൃതദേഹം തലക്കാവേരിയിൽ സംസ്​കരിച്ചു. പടം... ravikiran(25)രവികിരൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.