ജൂലൈ 10ലെ പണിമുടക്കിൽ ചരക്കു വാഹന തൊഴിലാളികളും പങ്കെടുക്കും

ഗുഡ്സ് പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ കാസർകോട്: ഇന്ധനവില വർധന പിൻവലിക്കുക, പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുക, കോവിഡ് ദുരിതബാധിതർക്ക് കേന്ദ്ര സർക്കാർ സഹായം നൽകുക, തൊഴിലാളിവിരുദ്ധ തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, പൊതുമേഖല വിൽപന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജൂലൈ 10ന് നടക്കുന്ന വാഹന പണിമുടക്കിൽ ചരക്കുവാഹന തൊഴിലാളികളും പങ്കെടുക്കാൻ കേരളാ സ്‌റ്റേറ്റ് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളുടെയും ജില്ല സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. പണിമുടക്കിന് മുന്നോടിയായി കോവിഡ് മാനദണ്ഡം പാലിച്ച് ജൂലൈ എട്ടിന് രാജ്ഭവനു മുന്നിലും എല്ലാ ജില്ലകളിലും പരമാവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കുമുന്നിലും പ്രതിഷേധ ധർണയും സംഘടിപ്പിക്കും. ലോറി, ടിപ്പർ, ടാങ്കർലോറി, എൽ.പി.ജി ട്രക്കുകൾ, ടെംപോ, മിനിലോറി, റെഡിമിക്സ് ട്രക്കുകൾ തുടങ്ങി മുഴുവൻ ചരക്കു വാഹനതൊഴിലാളികളും പണിമുടക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ടി.കെ. രാജൻ, ജനറൽ സെക്രട്ടറി എം. ഇബ്രാഹിംകുട്ടി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.