വോളിബാൾ ടൂർണമെന്‍റ്​

പയ്യന്നൂർ: ജില്ല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ് ഒമ്പതിനും 10നും പരവന്തട്ട ഉദയ സ്പോർട്സ് ക്ലബ് ഫ്ലഡ്​ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഒമ്പതിന് നാലുമണിക്ക് ടൂർണമെന്‍റ്​ തുടങ്ങും. പങ്കെടുക്കുന്ന ടീമുകൾ എട്ടിന് നാലുമണിക്കകം രജിസ്റ്റർ ചെയ്യണം. 1.1.2001 നുശേഷം ജനിച്ച ആൺകുട്ടികളും പെൺകുട്ടികളും വയസ്സ്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം. 22ന് മലപ്പുറം വള്ളിക്കുന്നിൽ നടക്കുന്ന സംസ്ഥാന നോർത്ത് സോൺ യൂത്ത് വോളി ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ല ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽനിന്ന്​ തിരഞ്ഞെടുക്കും. 9072703309, 9447344871

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.