പട്ടയം വിതരണം ചെയ്തു

ചെറുപുഴ: ആറാട്ടുകടവ് കോളനിയിലെ 11 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി പെരിങ്ങോം വില്ലേജില്‍ അനുവദിച്ച ഭൂമിയുടെ . പെരിങ്ങോം വയക്കര പഞ്ചായത്ത് ഹാളില്‍ നടന്ന പട്ടയവിതരണ ചടങ്ങ് ടി.ഐ. മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ മുഖ്യാതിഥിയായിരുന്നു. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡൻറ്​ വി.എം. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ സി. കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.വി. വത്സല, ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ്​ കെ.എഫ്. അലക്‌സാണ്ടര്‍ എന്നിവരും മറ്റു ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു. കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴക്കും ഇടയിലുള്ള ആറാട്ടുകടവില്‍ നിന്നും ഈ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.