പരീക്ഷക്കെത്തിയ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം; അധ്യാപകൻ കസ്​റ്റഡിയിൽ

ചൊക്ലി: പരീക്ഷക്കെത്തിയ വിദ്യാർഥിനിക്ക്​ നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ പൊലീസ്​ കസ്​റ്റഡിയിൽ. പെരിങ്ങത്തൂരിലെ സ്കൂളിൽ പ്ലസ് ടു പരീക്ഷക്കെത്തിയ വിദ്യാർഥിനിക്ക്​ നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനാണ്​ ചൊക്ലി പൊലീസി​ൻെറ പിടിയിലായത്​. സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്കെത്തിയ കായക്കൊടി സ്വദേശിയായ അധ്യാപകനെതിരെയായിരുന്നു വിദ്യാർഥിനി പരാതി നൽകിയത്. പരീക്ഷയെഴുതുമ്പോൾ ഹാളിൽ​െവച്ച് അപമര്യാദയായി പെരുമാറിയെന്നാണ്​ പരാതി. പ്രതി മറ്റൊരു വിദ്യാലയത്തിലെ അധ്യാപകനാണ്. പൊലീസ് കേസെടുത്തതിന് ശേഷം അധ്യാപകൻ ഒളിവിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.