പ്രതിഷേധ സമരം

പ്രതിഷേധ സമരം പടം -സന്ദീപ്​കണ്ണൂർ: കേരള ബാങ്കിലെ ഒഴിവുകൾ നികത്തുക, അമിത ജോലിഭാരം കുറക്കുക, രാഷ്​ട്രീയ പക്ഷപാത നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല സഹകരണ ബാങ്ക് എപ്ലോയീസ് യൂനിയൻ കേരള ബാങ്ക് കണ്ണൂർ റീജനൽ ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്​തു. യൂനിയൻ പ്രസിഡന്‍റ്​ എ.കെ. സതീശൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. അബ്​ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. എ.കെ.ബി.ഇ.എഫ് ജില്ല സെക്രട്ടറി ജി.വി. ശരത്ചന്ദ്രൻ, കെ.പി. രാഘവൻ, മനോജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.