തലശ്ശേരിയിൽ വെള്ളക്കെട്ട്

തലശ്ശേരിയിൽ വെള്ളക്കെട്ട്തലശ്ശേരി: തിങ്കളാഴ്ച അർധരാത്രി മുതൽ തുടങ്ങിയ ശക്തമായ മഴയിൽ ടൗണിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറിയതിനാൽ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. നഗരത്തിൽ കുയ്യാലി, നാരങ്ങാപ്പുറം, എം.എം റോഡ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. എരഞ്ഞോളിപാലം നിർമാണം നടക്കുന്നതിനാൽ കൂത്തുപറമ്പ്, ഇരിട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുയ്യാലി റോഡ് വഴിയാണ് കടന്നുപോകുന്നത്. തോരാതെയുള്ള മഴയിൽ റോഡിൽ വെള്ളം കയറിയതിനാൽ ഇതുവഴി ഗതാഗതക്കുരുക്ക് മുമ്പത്തേക്കാൾ രൂക്ഷമായി. ഇവിടെയുള്ള നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളും വെള്ളപ്പൊക്കഭീഷണിയിലാണ്. താഴ്ന്നപ്രദേശങ്ങളിലെ വീടുകളുടെ കോമ്പൗണ്ട് വരെ വെള്ളം ഇരച്ചുകയറി. കുയ്യാലി റെയിൽവേ ഗേറ്റിന് സമീപത്തെ വെള്ളം ഒഴുകിപ്പോകുന്ന മൂന്ന് പൈപ്പുകളിലെ തടസ്സമാണ് വെള്ളം കെട്ടിനിൽക്കുന്നതിന് കാരണമാകുന്നത്. സമീപത്തായി മരച്ചില്ലകളുടെ കൊമ്പുകൾ ഓവുചാലിൽ തള്ളിയതും വെള്ളം കെട്ടിനിൽക്കുന്നതിന് ഇടയാക്കുന്നു. പടം ...... തലശ്ശേരി കുയ്യാലി റോഡിലെ വെള്ളക്കെട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.