ഇന്ന്​ ജൂബിലി ഹാളിൽ കോവിഷീൽഡ് വാക്​സിൻ

ഇന്ന്​ ജൂബിലി ഹാളിൽ കോവിഷീൽഡ് വാക്​സിൻകണ്ണൂർ: കോർപറേഷനിൽ സമ്പൂർണ വാക്​സിനേഷൻ പൂർത്തീകരിക്കുന്നതി​ൻെറ ഭാഗമായി ജൂബിലി ഹാളിലും കോർപറേഷന്​ കീഴിലെ ആറ്​ പി.എച്ച്.സികളിലും ബുധനാഴ്​ച കോവിഷീൽഡ് വാക്​സിൻ ഒന്നാം ഡോസിന് മുൻഗണന നൽകി വിതരണം ചെയ്യും.ജൂബിലി ഹാളിലെ വാക്​സിൻ കേന്ദ്രം രാവിലെ 9.30 മുതൽ വൈകീട്ട്​ നാലുവരെ പ്രവർത്തിക്കും. രാവിലെ 9.30 മുതൽ ഉച്ച 12വരെ കോർപറേഷൻ പരിധിയിലെ താമസക്കാർക്കും ശേഷം കോർപറേഷൻ പരിധിയിൽ ജോലിചെയ്യുന്നവർക്കുമായി വാക്​സിൻ വിതരണം ക്രമീകരിച്ചിട്ടുണ്ട്. കോർപറേഷൻ പരിധിയിൽ 96 ശതമാനം പേർക്ക് ഇതിനോടകം വാക്​സിൻ നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.