ഹരിത കർമസേന ഓഫിസ് ഉദ്ഘാടനം

ഹരിത കർമസേന ഓഫിസ് ഉദ്ഘാടനം പയ്യന്നൂർ: നഗരസഭ ഹരിത കർമസേന കൺസോർട്ട്യം ഓഫിസ് ഉദ്ഘാടനം ചെയർപേഴ്​സൻ കെ.വി. ലളിത നിർവഹിച്ചു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. 'നെല്ലിക്ക' ആപ്പിലൂടെ നഗരസഭയിൽ അജൈവ മാലിന്യ സംസ്​കരണ പദ്ധതി ആരംഭിച്ചതോടെ ഹരിത കർമസേനയുടെ നേതൃത്വത്തിൽ വീടുകളിലെ മാലിന്യം ശേഖരിക്കുന്നതോടൊപ്പം സ്ഥാപനങ്ങളിൽനിന്നും​ അജൈവ മാലിന്യ ശേഖരണം ആരംഭിച്ചിട്ടുണ്ട്. ഇതി​ൻെറ ഭാഗമായാണ് ഓഫിസ് ആരംഭിച്ചത്.pyr harithakarmasena office.jpg പയ്യന്നൂർ നഗരസഭ ഹരിതകർമസേന കൺസോർട്ട്യം ഓഫിസ് ചെയർപേഴ്​സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.