വിദ്യാരംഗം ഉദ്ഘാടനം

വിദ്യാരംഗം ഉദ്ഘാടനംതലശ്ശേരി: സൗത്ത് ഉപജില്ല വിദ്യാരംഗം 2021-22 അധ്യയന വർഷ പ്രവർത്തനോദ്ഘാടനം നാടക–നാടൻപാട്ട് കലാകാരൻ രവി ഏഴോം നിർവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.പി. ശക്തിധരൻ അധ്യക്ഷത വഹിച്ചു. എച്ച്.എം ഫോറം സെക്രട്ടറി പ്രസാദൻ, ഡയറ്റ് ലെക്​ചറർ എ. ഗോപാലകൃഷ്​ണൻ, ബി.പി.സി പി.ഒ. ശ്രീരഞ്ജ എന്നിവർ സംസാരിച്ചു. ഉപജില്ല കോഓഡിനേറ്റർ സി.എച്ച്. സിദ്ദീഖ് സ്വാഗതവും പ്രജീഷ് വേങ്ങ നന്ദിയും പറഞ്ഞു. വിദ്യാർഥികൾ കലാപരിപാടികളും അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.