പി.ജിക്ക്​ വർഗീയ പാഠങ്ങൾ; രണ്ടാംദിനവും പ്രതിഷേധം കനത്തു

പി.ജിക്ക്​ വർഗീയ പാഠങ്ങൾ; രണ്ടാംദിനവും പ്രതിഷേധം കനത്തുപടങ്ങൾ -സന്ദീപ്​വൈസ്​ ചാൻസലറെ യുവജന സംഘടനകൾ തടഞ്ഞു,യൂനിയൻ ഭരിക്കുന്ന എസ്​.എഫ്​​.ഐ സിലബസിനെ അംഗീകരിച്ചെങ്കിലും എ.ഐ.എസ്​.എഫ്​ പ്രതിഷേധിച്ചുകണ്ണൂർ: കണ്ണൂർ സർവകലാശാല പി.ജി സിലബസിൽ വർഗീയ പാഠങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതി​ഷേധം അലയടിച്ചു. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിനെതിരെയും സർവകലാശാലക്കെതിരെയും കൂടുതൽ സംഘടനകൾ പ്രതി​ഷേധവുമായെത്തി. സർവകലാശാല ​പ്രധാന കവാടത്തിന്​ മുന്നിൽ വൈസ്​ ചാൻസലർ പ്രഫ. ഗോപിനാഥ്​ രവീന്ദ്രനെ യൂത്ത്​ കോൺഗ്രസ്​, ​കെ.എസ്​.യു പ്രവർത്തകരുടെ ​േനതൃത്വത്തിൽ തടഞ്ഞു. പ്രതി​ഷേധക്കാർ അര മണിക്കൂറോളം വി.സിയെ വാഹനത്തിൽനിന്ന്​ പുറത്തിറങ്ങാൻ സമ്മതിച്ചില്ല. തുടർന്ന്​ പൊലീസെത്തിയാണ്​ വി.സിയെ ഓഫിസിനകത്തേക്ക്​ കൂട്ടിക്കൊണ്ടുപോയത്​. യൂത്ത്​കോൺഗ്രസ്​ സംസ്​ഥാന വൈസ്​ പ്രസിഡൻറ്​ റിജിൽ മാക്കുറ്റി പ്രക്ഷോഭത്തിന്​ നേതൃത്വം നൽകി. ജില്ല പ്രസിഡൻറ്​​ സുദീപ് ജെയിംസ്​ അധ്യക്ഷത വഹിച്ചു.എ​.ഐ.എസ്​.എഫ്​, കാമ്പസ്​ ഫ്രണ്ട്​ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലും സർവകലാശാലയിലേക്ക്​ മാർച്ച്​ നടത്തി. സർവകലാശാല അധികൃതരുടെയും സർക്കാറി​ൻെറയും നിലപാടുകൾ അങ്ങേയറ്റം പ്രതിഷേധാർഹവും നാണക്കേടുമാണെന്ന്​ സോളിഡാരിറ്റി ജില്ല സെക്ര​േട്ടറിയറ്റ് പ്രസ്താവിച്ചു. സിലബസ്​ പിൻവലിക്കാൻ അധികൃതർ ഉടൻ തയാറാകണം. യോഗത്തിൽ ജില്ല പ്രസിഡൻറ്​ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. എസ്​.എഫ്​​.ഐ ഭരിക്കുന്ന സർവകലാശാല യൂനിയൻ സിലബസിനെ അംഗീകരിച്ചെങ്കിലും ഇടത്​ വിദ്യാർഥി സംഘടനയായ എ.ഐ.എസ്​.എഫ്​ സർവകലാശാലയിലേക്ക്​ മാർച്ച്​ നടത്തി. സർവകലാശാലയിൽ സംഘ്​പരിവാർ നുഴ​ഞ്ഞുകയറിയെന്ന്​ മാർച്ച്​ ഉദ്​ഘാടനം ചെയ്​ത സി.പി.ഐ നേതാവ്​ വി.കെ. സുരേഷ്​ബാബു പറഞ്ഞു. വർഗീയതയുടെ വികാരം കുത്തിവെക്കാൻ സിലബസ്​ കമ്മിറ്റി കൂട്ടുനിന്നുവെന്നും അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.