മൊബൈൽ ഫോൺ വിതരണം

മൊബൈൽ ഫോൺ വിതരണം പടം: irt mobile phone ഓൺലൈൻ പഠനസഹായ പദ്ധതിയുടെ ഭാഗമായി മൊബൈൽ ഫോൺ ഇരിട്ടി നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലതക്ക്​ നൽകി ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: ഓൺലൈൻ പഠനോപകരണങ്ങൾക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കാൻ ഡോ. വി. ശിവദാസൻ എം.പി ആവിഷ്കരിച്ച നെറ്റ്​വർക്​ പദ്ധതിയിലൂടെയുള്ള മൊബൈൽ ഫോണുകളുടെ ഒന്നാംഘട്ട വിതരണം ഇരിട്ടി ക്ഷീരസഹകരണ സംഘം ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. കെ.വി. സക്കീർ ഹുസൈൻ സ്വാഗതവും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡൻറ്​ കെ. സുധാകരൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.