ബി.ജെ.പി പ്രതിഷേധ ജ്വാല

ബി.ജെ.പി പ്രതിഷേധ ജ്വാലപടം -സന്ദീപ്​കണ്ണൂർ: പിണറായി സർക്കാർ പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പിക്കും നേതാക്കൾക്കും എതിരെ നുണപ്രചാരണം നടത്തുന്നുവെന്നാരോപിച്ച്​ പ്രതിഷേധദിനം ആചരിച്ചു. ജില്ലയിൽ 500 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലതല ഉദ്ഘാടനം കലക്​ടറേറ്റിന് മുന്നിൽ ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്​ദുല്ലക്കുട്ടി നിർവഹിച്ചു. ജില്ല പ്രസിഡൻറ്​ എൻ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ചക്കരക്കല്ലിൽ സംസ്ഥാന കൗൺസിൽ അംഗം പി.ആർ. രാജൻ, താണയിൽ കെ. രതീശൻ, തളിപ്പറമ്പിൽ എ.പി. ഗംഗാധരൻ, കാർത്തികപുരത്ത് സംസ്ഥാന സമിതിയംഗം ആനിയമ്മ രാജേന്ദ്രൻ എന്നിവർ ഉദ്​ഘാടനം ചെയ്​തു. യുവമോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ബി.ജെ.പി ജില്ല പ്രസിഡൻറ് ഹരിദാസ് ഉദ്ഘാടനം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.