കണ്ണൂര്‍ കോർപറേഷന്‍ ലക്ഷദ്വീപ്​ ജനതക്കൊപ്പം

കണ്ണൂര്‍ കോർപറേഷന്‍ ലക്ഷദ്വീപ്​ ജനതക്കൊപ്പം കണ്ണൂർ: അഡ്​മിനിസ്​ട്രേറ്ററുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ പൊരുതുന്ന ലക്ഷദ്വീപ്​ ജനതക്ക്​ കണ്ണൂർ കോർപറേഷ​ൻെറ ​െഎക്യദർഢ്യം. എല്ലാവിഭാഗം ജനങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന ലക്ഷദ്വീപില്‍ രാഷ്​ട്രീയനേട്ടം ലക്ഷ്യമാക്കിയുള്ള പരിഷ്​കാരങ്ങളാണ് നടപ്പിലാക്കുന്നതെന്ന്​ കോർപറേഷൻ അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി. ഒരുജനതയുടെ സാംസ്​കാരികവും സാമൂഹികവുമായ പാരമ്പര്യത്തിന് എതിരായ കടന്നുകയറ്റവും അവരുടെ അസ്​തിത്വത്തെതന്നെ ചോദ്യംചെയ്യുന്ന നീക്കവുമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കൂ. സമാധാനവും സാഹോദര്യവും നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അസമാധാനത്തി​ൻെറയും വിദ്വേഷത്തി​ൻെറയും ചളിക്കുളങ്ങള്‍ സൃഷ്​ടിച്ച് വെറുപ്പി​ൻെറ വിഷപുഷ്​പങ്ങള്‍ വിരിയിപ്പിച്ചെടുക്കാനുള്ള ശ്രമമാണ് വെളിവാകുന്നതെന്നും പ്രമേയം ആരോപിച്ചു. മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ കൗൺസിലർ അഡ്വ. പി.കെ. അൻവർ പിന്താങ്ങി. കൗണ്‍സിലര്‍മാരായ മുസ്​ലിഹ് മഠത്തില്‍, എന്‍. സുകന്യ എന്നിവര്‍ സംസാരിച്ചു. നാലാം വാര്‍ഡ് ബി.ജെ.പി കൗണ്‍സിലര്‍ വി.കെ. ഷൈജു പ്രമേയത്തില്‍ വിയോജനം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.