സി.പി.ഐ ധർണ

സി.പി.ഐ ധർണ ശ്രീകണ്ഠപുരം: പെട്രോൾ വില വർധനവിനെതിരെ സി.പി.ഐ ശ്രീകണ്ഠപുരം ലോക്കൽ കമ്മിറ്റി കോട്ടൂരിലെ പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. സി.പി.ഐ ഇരിക്കൂർ മണ്ഡലം സെക്രട്ടറി ടി.കെ. വത്സലൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം. രാജീവൻ അധ്യക്ഷത വഹിച്ചു. ............................................................................................................ വിത്ത് വിതരണം ശ്രീകണ്ഠപുരം: മലപ്പട്ടം പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 'മഞ്ഞൾ ഗ്രാമം' പദ്ധതിക്കുള്ള മഞ്ഞൾ വിത്ത് വിതരണവും ഇടവിള കിറ്റ് വിതരണവും നടത്തി. പഞ്ചായത്ത്‌ പ്രസിഡൻറ്​ കെ.പി. രമണി ഉദ്ഘാടനം ചെയ്തു. വികസന സ്​ഥിരം സമിതി ചെയർപേഴ്സൻ കെ.വി. മിനി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.