കാട്ടാനകൾ വിള നശിപ്പിച്ചു

കാട്ടാനകൾ വിള നശിപ്പിച്ചു photo: irt kattana കാട്ടാനകൾ നശിപ്പിച്ച അണുങ്ങോട്ടെ കൃഷിയിടംവനപാലകരുടെ നിസ്സംഗതയിൽ പ്രതിഷേധംകേളകം: അണുങ്ങോടിൽ കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. തുടർച്ചയായ രണ്ടാം ദിവസവും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചിട്ടും വനപാലകർ നിസ്സംഗത തുടരുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. അണുങ്ങോട് സ്വദേശികളായ പാമ്പാറ പാപ്പച്ചൻ, പാമ്പാറ ജെയ്സൺ, കുന്നത്ത് ജലജ എന്നിവരുടെ കൃഷിയിടത്തിലാണ് തെങ്ങ്, വാഴ, കൈത, കൊക്കോ, തീറ്റപ്പുൽ കശുമാവ് എന്നിവ നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 11 ഒാടെയെത്തിയ കാട്ടാനക്കൂട്ടത്തി​ൻെറ പരാക്രമം പുലർച്ച മൂന്നുവരെ നീണ്ടു. തെങ്ങു വീഴുന്ന ശബ്​ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ പടക്കം പൊട്ടിച്ചും മറ്റുമാണ് കാട്ടാനയെ തുരത്തിയത്.കാട്ടാന ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാൻ തുടങ്ങിയതോടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയാണ്. വനംവകുപ്പിന് പരാതി നൽകിയിട്ടും കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന പരാതിയുണ്ട്. കാട്ടാനകൾ നശിപ്പിച്ച കാർഷിക വിളകൾക്ക് അർഹമായ നഷ്​ടപരിഹാരം ഇതുവരെ ലഭിച്ചില്ലെന്നാണ് ഇവർ പറയുന്നത്. കാട്ടാനകൾ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.