വീട്​ കേന്ദ്രീകരിച്ച്​ ചാരായ നിർമാണം: എക്സൈസ് കേസെടുത്തു

വീട്​ കേന്ദ്രീകരിച്ച്​ ചാരായ നിർമാണം: എക്സൈസ് കേസെടുത്തു കേളകം: വീട്​ കേന്ദ്രീകരിച്ചു ചാരായ നിർമാണം നടത്തിയ പൊട്ടൻതോട് സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് ഇയാളുടെ താമസസ്ഥലത്തുനിന്നും കണ്ടെടുത്തത്.ചോടത്ത് വീട്ടിൽ ബാബുവിനെതിരെയാണ് കേസെടുത്തത്. പേരാവൂർ എക്‌സൈസ് സംഘം ചുങ്കക്കുന്ന്, പൊട്ടൻതോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ചാരായ വാറ്റ് കണ്ടെത്തിയത്. എക്‌സൈസ് പ്രിവൻറിവ് ഓഫിസർ എൻ. പത്മരാജ​ൻെറ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പ്രിവൻറിവ് ഓഫിസർ കെ. ഉമ്മർ, ഐ.ബി പ്രിവൻറിവ് ഓഫിസർ ഒ. നിസാർ, സിവിൽ എക്സൈസ് ഓഫിസർമാരായ വി.എൻ. സതീഷ്, കെ. ശ്രീജിത്ത്‌, വനിത സിവിൽ എക്‌സൈസ് ഓഫിസർ കെ.കെ. അമൃത, എക്സൈസ് ഡ്രൈവർ എം. ഉത്തമൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.