വാക്കും വരയുമായി കർഷകർക്ക് കലാകാരന്മാരുടെ ഐക്യദാർഢ്യം

തലശ്ശേരി: ഡൽഹിയിൽ രാപ്പകലില്ലാതെ സമരം ചെയ്യുന്ന കർഷകർക്ക് വാക്കുകളിലൂടെയും വരകളിലൂടെയും ഐക്യദാർഢ്യം. കർഷകരുടെ ആശങ്കകൾ ചിത്രകാരന്മാർ കാൻവാസിലേക്ക് പകർത്തിയപ്പോൾ സമരതീക്ഷ്​ണമായ വരികളിലൂടെ കവികളും എഴുത്തുകാരും അണിചേർന്നു. ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിലാണ് തലശ്ശേരിയിൽ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചത്. ഡോ.ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഡൽഹി കർഷക സമര നേതാവും രാഷ്​ ട്രീയ കിസാൻ മഹാസംഘ് കോഓഡിനേറ്ററുമായ പി.ടി. ജോൺ മുഖ്യപ്രഭാഷണം നടത്തി. ചിത്രങ്ങൾ ഡൽഹിയിലെ സമരഭൂമിയിൽ പ്രദർശിപ്പിക്കാനായി അദ്ദേഹം ഏറ്റുവാങ്ങി. പ്രഫ. എ.പി. സുബൈർ, പ്രഫ. കെ.പി. സജി, പള്ള്യൻ പ്രമോദ്, അഭിലാഷ് പിണറായി, എൻ.വി. അജയകുമാർ, എൻ. ഷിബിൽ, എം.കെ. ജയരാജൻ, അഡ്വ. ഇ. സനൂപ് എന്നിവർ സംസാരിച്ചു. ചിത്രകാരന്മാരുടെ സംഗമം പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. സെൽവൻ മേലൂർ, പ്രദീപ് ചൊക്ലി, വർഗീസ് കളത്തിൽ, ഇ. അനിരുദ്ധൻ, നിഷ ഭാസ്കരൻ, ബി.ടി.കെ. അശോകൻ, എ. സത്യനാഥ്, യു. പ്രജീഷ്, എ. രവീന്ദ്രൻ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. എഴുത്തുകാരുടെ സംഗമത്തിൽ രാജേന്ദ്രൻ തായാട്ട്, ഡോ.എസ്. അനാമിക, സതീശൻ മൊറായി, എ. ഗംഗാധരൻ, എൻ.പി. മനോജ് തുടങ്ങിയവർ പങ്കെടുത്തു. പടം..... TLY JANAKEEYA. ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ നടന്ന പ്രതിഷേധത്തെരുവിൽ ഡൽഹി കർഷക സമര നേതാവ് പി.ടി. ജോൺ മുഖ്യപ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.