മാഹിയിൽ ധർണ സമരം

മാഹി: ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷ​‍ൻെറ നേതൃത്വത്തിൽ മാഹി ഹെൽത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിനു മുന്നിൽ ധർണ സമരം നടത്തി. പുതുച്ചേരി ആരോഗ്യ വകുപ്പിലെ ജീവനക്കാർ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്​ പുതുച്ചേരിയിൽ സെൻട്രൽ ഫെഡറേഷ​‍ൻെറ ആഭിമുഖ്യത്തിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് നടത്തിയത്. സി.എസ്.ഒ ജനറൽ സെക്രട്ടറി കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എം. പവിത്രൻ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ, എൻ. മോഹനൻ, പി. രാമകൃഷ്ണൻ പി.കെ. സജീന്ദ്രൻ, പി. ലീന എന്നിവർ സംസാരിച്ചു. കെ. രാജേഷ്, കെ.എം. പ്രദീപ്, കെ.വിനോദ് കുമാർ, എം. മുഹമ്മദ് അലി, പി.സുധ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.