വാര്‍ഷിക സമ്മേളനവും അനുമോദനവും

പേരാവൂർ: കേരള സ്​റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാവൂര്‍ യൂനിറ്റ് വാര്‍ഷിക സമ്മേളനം ജില്ല പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ പേരാവൂര്‍ യൂനിറ്റ് പ്രസിഡൻറ്​ പി.ജെ. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ കെ.എസ്.എസ്.പി.എ സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം പി.സി. വര്‍ഗീസ് അനുമോദിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.ജി. ജോസഫ് പുതിയ അംഗങ്ങളെ സ്വീകരിച്ചു. കെ.എസ്.എസ്.പി.എ പേരാവൂര്‍ യൂനിറ്റ് സെക്രട്ടറി പി.എന്‍. മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുഞ്ഞനന്തന്‍ മാസ്​റ്റര്‍, കെ. മോഹനന്‍, എന്‍.ജെ. ജോസഫ്, വി.ടി. അന്നമ്മ, എം. രത്‌നം ജോസഫ് പുതുശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചായത്തംഗങ്ങളായ ജോസ് ആൻറണി, നൂറുദ്ദീന്‍ മുള്ളേരിക്കല്‍, വി.എം. രഞ്ജുഷ, റെജീന സിറാജ്, രാജു ജോസഫ് എന്നിവരെയാണ് അനുമോദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.