നാട്ടരങ്ങ് ക്യാമ്പ് തില്ലങ്കേരിയില്‍ തുടങ്ങി

ഇരിട്ടി: പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിനും കോവിഡ് കാലത്ത് കോളനികളിലെ കുട്ടികളില്‍ മാനസികോല്ലാസം വര്‍ധിപ്പിക്കുന്നതിനും സമഗ്രശിക്ഷ കേരളത്തി​ൻെറ നേതൃത്വത്തില്‍ കോളനികളില്‍ നടത്തുന്ന നാട്ടരങ്ങ് പഞ്ചദിന ക്യാമ്പിന് തുടക്കമായി. ജില്ലതല ഉദ്ഘാടനം തില്ലങ്കേരി ഇല്ലം കോളനിയില്‍ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ പി. ശ്രീമതി അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ ടി.പി. വേണുഗോപാല്‍, ഇരിട്ടി എ.ഇ.ഒ പി.എസ്. സജീവന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ അണിയേരി ചന്ദ്രന്‍, ഇരിട്ടി ബി.ആര്‍.സി പ്രോജക്ട് കോഓഡിനേറ്റര്‍ സി. സാജിദ്, മിനി ജോസഫ്, കെ.സി. സജീവന്‍, വിലങ്ങേരി കൃഷ്ണന്‍, ഇ.കെ. രവീന്ദ്രന്‍, പി.കെ. മുഹമ്മദ്, ടി.വി. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പിൽ കുട്ടികള്‍ക്ക് ഭക്ഷണമുൾപ്പെടെ നല്‍കി. വിവിധ കലാപരിപാടികളും പരിശീലനങ്ങളും നല്‍കും. 16ന് സമാപിക്കും. ഇരിട്ടി ബി.ആര്‍.സിക്ക്​ കീഴില്‍ മുരിങ്ങോടി, ചെടിക്കുളം, ആറളം ഫാം, ചാവശ്ശേരിപറമ്പ്, കണിച്ചാര്‍ എന്നിവിടങ്ങളിലെ കോളനികളില്‍ അടുത്തയാഴ്​ച ക്യാമ്പ് തുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.