ആരോഗ്യ ഐ.ഡി: ഹെൽപ് ​െഡസ്ക്​ ആരംഭിച്ചു

മാഹി: നാഷനൽ ഡിജിറ്റൽ ഹെൽത്ത് മിഷന് കീഴിൽ എല്ലാ വ്യക്തികളും ആരോഗ്യ ഐ.ഡികൾ ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് പുതുച്ചേരി സർക്കാർ അറിയിച്ചു. ഈ മിഷന് കീഴിൽ ഓരോ വ്യക്തിയുടെയും ഡാറ്റ ഡിജിറ്റലായി ശേഖരിക്കും. ഇത് രാജ്യത്തെ എല്ലാ ആരോഗ്യ സേവനങ്ങൾക്കുമായി ഉപയോഗപ്പെടുത്തും. ഓരോ വ്യക്തിക്കും ഡിജിറ്റലായി ആരോഗ്യ സേവനങ്ങൾ നൽകാനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. https://healthid.ndhm.gov.in എന്ന ലിങ്ക് ഉപയോഗിച്ച് ആരോഗ്യ ഐ.ഡികൾ നിങ്ങളുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ ആധാർ ഉപയോഗിച്ച് സൃഷ്​ടിക്കാൻ കഴിയും. ഐ.ഡി സൃഷ്​ടിക്കുന്നതിനായി പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നത്​ എങ്ങനെയെന്ന് വിശദീകരിക്കുന്നതിന്​ എൻ.എസ്.എസ് വളൻറിയർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മാഹി മേഖലയിലെ വീടുകൾ സന്ദർശിക്കും. ആരോഗ്യ ഐ.ഡികൾ തയാറാക്കുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി മാഹി ഗവ. ജനറൽ ആശുപത്രിയിൽ ഹെൽപ് ​ഡെസ്ക് ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.