വെള്ളൂർ വില്ലേജ് ഓഫിസ്: ഭൂമിയുടെ രേഖ കൈമാറി

പയ്യന്നൂർ: വെള്ളൂർ വില്ലേജ് ഓഫിസ് കെട്ടിടം നിർമിക്കുന്നതിന് ജനത ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന ഭൂമിയുടെ രേഖ കൈമാറി. വെള്ളൂർ ചന്തൻ കുഞ്ഞി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ സി. കൃഷ്ണൻ എം.എൽ.എ തളിപ്പറമ്പ് ആർ.ഡി.ഒ സൈമൺ ഫെർണാണ്ടസിന് രേഖ കൈമാറി. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, ആർ.ഡി.ഒ സൈമൺ ഫെർണാണ്ടസ്, ജനത ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറും വാർഡ് കൗൺസിലറുമായ ഇ. ഭാസ്കരൻ, ഭൂരേഖ തഹസിൽദാർ അനിൽകുമാർ, വി. നാരായണൻ എന്നിവർ സംസാരിച്ചു. പയ്യന്നൂർ തഹസിൽദാർ കെ. ബാലഗോപാലൻ സ്വാഗതവും വെള്ളൂർ വില്ലേജ് ഓഫിസർ കെ.പി. മനോജ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.