കണ്ണൂർ: പ്രഥമ കണ്ണൂർ സിറ്റി പൊലീസ് കമീഷണറായി ആർ. ഇളങ്കോ തിങ്കളാഴ്ച ചുമതലയേറ്റു. ജില്ല പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ചുമതലയൊഴിയുന്ന ചടങ്ങിനും പൊലീസ് ആസ്ഥാനം സാക്ഷ്യം വഹിച്ചു. പൊലീസ് മേധാവിയുടെ ചേംബറില്‍ നടന്ന ചടങ്ങിൽ യതീഷ് ചന്ദ്രയില്‍നിന്ന് സിറ്റി കമീഷണറുടെ ചുമതല ആർ. ഇളങ്കോ ഏറ്റെടുത്തു. 2015 ഐ.പി.എസ് ബാച്ചിലാണ് ഇളങ്കോ ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്നു എ.എസ്.പി ശംഘുമുഖം, കമാൻഡൻറ് കെ.എ.പി മൂന്ന്, വയനാട് ജില്ല പൊലീസ് മേധാവി, കൊല്ലം റൂറല്‍ എസ്.പി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തമിഴ്നാട് സ്വദേശിയായ ഇളങ്കോ മെക്കാനിക്കല്‍ എൻജിനീയറിങ് ബിരുദധാരി കൂടിയാണ്. ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻെറ ഭാഗമായാണ് കണ്ണൂർ പൊലീസിനെ സിറ്റി, റൂറൽ എന്നിങ്ങനെ രണ്ടായി വിഭജിച്ചത്. കണ്ണൂർ റൂറല്‍ ജില്ല പൊലീസ് മേധാവിയായി നവനീത് ശര്‍മ ശനിയാഴ്ച ചുമതലയേറ്റിരുന്നു. കണ്ണൂർ, തലശ്ശേരി സബ് ഡിവിഷനുകളും മട്ടന്നൂർ വിമാനത്താവളവുമാണ് കണ്ണൂർ സിറ്റിക്ക് കീഴിൽ. കണ്ണൂർ ടൗൺ, സിറ്റി, ട്രാഫിക്, കണ്ണൂർ വനിത, എടക്കാട്, തലശ്ശേരി, തീരദേശം, ധർമടം, ന്യൂമാഹി, കതിരൂർ, പാനൂർ, പിണറായി, ചൊക്ലി, കൊളവല്ലൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, എയർപോർട്ട്, കണ്ണപുരം, ചക്കരക്കൽ, വളപട്ടണം, അഴീക്കൽ തീരദേശം എന്നിവയാണ് സിറ്റി പൊലീസിന് കീഴിലുള്ള പൊലീസ് സ്റ്റേഷനുകൾ. photo: sandeep sp 4,5,6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.