ബക്കളത്ത്​ രണ്ട് വാഹനാപകടങ്ങളിൽ നാലുപേർക്ക് പരിക്ക്​

തളിപ്പറമ്പ്: ദേശീയപാതയിൽ ബക്കളത്ത് അരമണിക്കൂറിനിടയിൽ നടന്ന രണ്ട് വാഹനാപകടങ്ങളിലായി നാലുപേർക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ബസിൽ സ്കൂട്ടറിടിച്ച്​ ഒരാൾക്കും രണ്ട് കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു രണ്ട് അപകടങ്ങളും. കാറുകൾ കൂട്ടിയിടിച്ച് തൃച്ചംബരം സ്വദേശികളായ മൂന്നുപേർക്കാണ് പരിക്കേറ്റത്. വിശ്വനാഥൻ (67), വാഹനം ഓടിച്ചിരുന്ന സചിൻ വിശ്വനാഥൻ (27), കെ. രാജൻ (56) എന്നിവരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസിൽ സ്കൂട്ടറിടിച്ച്​ സ്കൂട്ടർ യാത്രികയായ യുവതിക്കാണ് പരിക്കേറ്റത്. നിസ്സാര പരിക്കുകളോടെ യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.